കേരള ഹൈക്കോടതിയിൽ വീണ്ടും ഒഴിവുകൾ
തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ വീണ്ടും ഒഴിവുകൾ. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 32 ഒഴിവുകളാണ് ഉള്ളത്. നിയമത്തിൽ ബിരുദമാണ് യോഗ്യത. അവസാന വർഷ വിദ്യാർത്ഥികളേയും പരിഗണിക്കും. നിയമത്തില്‍ പിജിയും, ഡോക്ടറേറ്റുമുള്ളവര്‍ക്ക് അഞ്ചുശതമാനം വെയിറ്റേജ് ഉണ്ട്.28 വയസാണ് ഉയർന്ന പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 1996 മേയ് 3 0നും 2002 മേയ് 29നും മധ്യേ ജനിച്ചവരായിരിക്കണം. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മെയ് 29 വരെയാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുപ്പെടുന്നവർക്ക് പ്രതിമാസ ഓണറേറിയമായി 30,000 രൂപ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് -https://hckrecruitment.keralacourts.in. ഫോൺ-0484 2562235