ഇനി സാഹാഹ്നങ്ങള്‍ ഉല്ലാസഭരിതമാക്കാം… മുണ്ടക്കയം ഫെസ്റ്റിന് തുടക്കമായി
ഇനി സാഹാഹ്നങ്ങള്‍ ഉല്ലാസഭരിതമാക്കാം… മുണ്ടക്കയം ഫെസ്റ്റിന് തുടക്കമായി
മുണ്ടക്കയം: മുണ്ടക്കയത്തെ ഉത്സവതിമിര്‍പ്പിലാക്കി മുണ്ടക്കയം ഫെസ്റ്റിന് തുടക്കമായി.മുണ്ടക്കയം ഗവര്‍മെന്റ് ഹോസ്പിറ്റലിന് സമീപം സി എം എസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മുണ്ടക്കയം ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റിനോടനുബന്ധിച്ച് നിരവധി റൈഡുകള്‍,മരണകിണര്‍, കുട്ടികള്‍ക്കുള്ള വിനോദോപാധികള്‍, ഗെയിമുകള്‍, പ്രദര്‍ശന വില്പന ശാലകള്‍ എന്നിവയൊരുക്കിയിട്ടുണ്ട്. അവധിക്കാല സായാഹ്നങ്ങള്‍ ചെലവഴിക്കുവാന്‍ നിരവധിപ്പേരാണ് വൈകുന്നേരങ്ങളില്‍ മുണ്ടക്കയം ഫെസ്റ്റിന് എത്തുന്നത്.