സ്വർണ്ണവിലയിൽ ഇടിവ്. ഒരു പവന് 400 രൂപയുടെ കുറവ്
കോട്ടയം: സ്വർണവിലയിൽ ഇടിവ് പവന് 400 രൂപയും,ഗ്രാമിന് 50 രൂപ കുറഞ്ഞതോടെ പവൻ വില 53000 രൂപയ്ക്ക് താഴെക്ക് വീണ്ടും വിലയെത്തി.
ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർദ്ധിച്ചിരുന്നു.തുടർന്ന് ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിലും നേരിയ ഇടിവിലാണ് വ്യാപാരം നടക്കുന്നത്.