അവധി ദിവസകച്ചവടത്തിനായി സൂക്ഷിച്ച വിദേശമദ്യം വ്യാപാര സ്ഥാപനത്തില്‍ നിന്നും പിടികൂടി
മുണ്ടക്കയംഈസ്റ്റ്:
അവധി ദിവസകച്ചവടത്തിനായി സൂക്ഷിച്ച വിദേശമദ്യം വ്യാപാര സ്ഥാപനത്തില്‍ നിന്നും പിടികൂടി.
മദ്യ വില്‍പ്പനയക്ക് അവധിയായ ഒന്നാം തീയതി വില്‍പ്പനക്ക് ഒരുക്കിയ ഏഴു ലിറ്റര്‍ വിദേശ മദ്യവുമായി ഒരാളെയാണ് പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സബിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം പിടികൂടിയത്. വണ്ടന്‍പതാല്‍, കല്ലറയ്ക്കല്‍ മനോജ് വാസു(54)നെയാണ് മുപ്പത്തിയഞ്ചാംമൈലിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും വിദേശ മദ്യവുമായി പിടികൂടിയത്.മുപ്പത്തിയഞ്ചാംമൈലിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഏമനധികൃത ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം ഉര്‍ന്നിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പെരുവന്താനം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി റെയ്ഡ് പ്രഹസനം നടത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉര്‍ന്നിരുന്നു.ഇതിനിടയിലാണ് മദ്യം സൂക്ഷിച്ചിരിക്കുന്നത് സംബന്ധിച്ചു രഹസ്യ വിവരം ലഭിച്ചതിനെതൂടര്‍ന്നു ഒന്നാം തീയതി രാവിലെ നടത്തിയ റെയ്ഡില്‍ മദ്യം പിടികൂടിയത്.