പാറത്തോട് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി
പാറത്തോട് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി.
പാറത്തോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാ പ്രസിഡൻ്റുമായ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷർ മുജീബ് റഹ്മാൻ യൂണിറ്റ്പ്രസിഡൻ്റ് കെ.എ. അബ്ദുൽ അസീസ്സ് അധ്യഷത വഹിച്ചു. ഇൻഫാം ദേശീയ ചെയർമാനും എം ഡി എസ് ഡയറക്ടറുമായ ഫ : തോമസ് മറ്റമുണ്ടയിൽ അനുഗ്രഹ പ്രഭാഷണം നടത്തി . വനിതാ വിംഗ് പാറത്തോട് യൂണിറ്റ് പ്രസിഡൻ്റും ജില്ലാ കമ്മറ്റിയംഗവുമായ സ്വപ്ന റോയ്, ബിജി കമാൽ , വി എസ് രാമചന്ദ്രൻ , സോണി, റീനാമോൾ ഷാമോൻ, ഹുമയൂൺ കബീർ, ഫൈസൽ,വറുഗീസ്, പി.കെ.വഹാബ്, റീനാമോൾ ഷാമോൻ,ബിജി ആർ സി എം , പി കെ വഹാബ്, ഷാനവാസ് പാടിയ്ക്കൽ, മുഹമ്മദ് കെ.എ. എന്നിവർ പ്രസംഗിച്ചു.കെ.എ. അബ്ദുൽ അസ്സീസ് (പ്രസിഡൻ്റ്) ബിജി കമാൽ ( ജനറൽ സെക്രട്ടറി ) വി.എസ്. രാമചന്ദ്രൻ ( ട്രഷർ ) ജോർജ് വറുഗീസ്, സോണി വറുഗീസ് (വൈസ് പ്രസിഡൻ്റുമാർ) പി.കെ. വഹാബ് (സെക്രട്ടറി) 15 പേരടങ്ങുന്ന എക്സിക്യൂട്ടി വ് കമ്മറ്റിയേയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.