എണ്ണാമെങ്കില്‍ എണ്ണിക്കോ.. പഞ്ചിമ കൊട്ടാരംകട റോഡില്‍ നിന്നും പതിമൂന്ന് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ പിടികൂടി
എണ്ണാമെങ്കില്‍ എണ്ണിക്കോ.. പഞ്ചിമ കൊട്ടാരംകട റോഡില്‍ നിന്നും പതിമൂന്ന് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ പിടികൂടി.
മുണ്ടക്കയം: പഞ്ചിമ കൊട്ടാരംകട റോഡ് സൈഡില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞുങ്ങളെ പിടികൂടി.തേക്കിന്‍ കൂപ്പ് അവസാനിക്കുന്ന ഭാഗത്തുള്ള തേക്കിന്റെ വേരിലെ പോടിനകത്ത് സമീപവാസികളാണ് പാമ്പിനെ കണ്ടെത്തിയത് തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ചുമതലപ്പെടുത്തിയ സുധീഷ്,റെജി എന്നിവരെത്തി പരിശോധിച്ചപ്പോഴാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.പതിമൂന്ന് മൂര്‍ഖന്‍ കുഞ്ഞുങ്ങളാണ് മാളത്തില്‍ ഉണ്ടായരുന്നത് എന്നാല്‍ ഇതോടൊപ്പം കാണെണ്ട മൂര്‍ഖനെ കണ്ടെത്തുവാന്‍ സാധിച്ചില്ല