കോരുത്തോട്ടിൽ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. ആടിനെ കടിച്ചു കൊന്നു
കോരുത്തോട്ടിൽ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. ആടിനെ കടിച്ചു കൊന്നു
കോരുത്തോട് :കോരുത്തോട്ടിൽ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. ആടിനെ കടിച്ചു കൊന്നു
കോരുത്തോട് പത്തേക്കർ. ഭാഗത്ത് വാണിയപുരക്കൽ ജിജി സണ്ണിയുടെ ആടിനെയാണ് അഞ്ജാത ജീവി കടിച്ചു കൊന്നത് തിങ്കളാഴ്ച വൈകിട്ട് ആറു മണിയോട് കൂടിയായിരുന്നു സംഭവം. പറമ്പിൽ കെട്ടിയിട്ടിരുന്ന ആടിനെയാണ് ആക്രമണം ഉണ്ടായത് നേരത്തെ ഈ മേഖലയിൽ പുലി ഇറങ്ങിയതായി സംശയം ഉണ്ടായിരുന്നു വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും പുലിയെ കണ്ടെത്തുവാൻ കഴിഞ്ഞില്ല പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു