ബാംഗ്ലൂർ മൈസൂർ വിനോദയാത്രയ്ക്ക് പോയ കാഞ്ഞിരപ്പള്ളി സ്വദേശിയായ വീട്ടമ്മയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു

വിനോദ യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് പരിക്കേറ്റു

കാഞ്ഞിരപ്പള്ളി : ബാംഗ്ലൂർ മൈസൂർ വിനോദയാത്രയ്ക്ക് പോയ കാഞ്ഞിരപ്പള്ളി സ്വദേശിയായ വീട്ടമ്മയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു. കുളപ്പുറം ഈറ്റക്കുഴി പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ – 66 നാണ് കൂടല്ലൂർ ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഒറ്റയാന്റെ ആക്രമണത്തിനിരയായത്. ഇന്നലെ പുലർച്ചെ 5 .’30ന് തമിഴ്നാട്ടിലെ തെരേപ്പള്ളി ചെക്ക് പോസ്റ്റിന് സമീപം ശുചിമുറിയിൽ കയറി തിരികെ റോഡിലേക്ക് ഇറങ്ങുമ്പോൾ പിന്നാലെ എത്തിയ കാട്ടാന തുമ്പിക്കൈക്ക് തങ്കമ്മയെ അടിച്ചി വീഴ്ത്തിയതിനു ശേഷം ചവിട്ടിയെങ്കിലും ആനയുടെ കാലുകൾക്കിടയിൽ പെട്ടതിനാൽ അൽഭുതകരമായി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ആന ഓടി പോയി.തെറിച്ചു വീണ് ബോഗരഹിതയാതിനെ തുടർന്ന് തലയ്ക്കും നടുവിനും ഗുരുതരമായി പരുക്കേറ്റ തങ്കമ്മയെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം കൂടല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.വെള്ളിയാഴ്ച കൊടുങ്ങൂർ പതിനഞ്ചാം മൈലിൽ നിന്നും തങ്കമ്മയുടെ അമ്മാവൻ്റെ കുടുംബാംഗങ്ങൾക്ക് ഒപ്പം ഒരു ബസ് നിറയെ ആളുകൾ മൈസൂരേക്ക് പോവുകയായിരുന്നു. പോകും വഴിയായിരുന്നു ചിന്നം വിളിച്ചെത്തിയ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.കൂടെയുണ്ടായിരുന്ന കൊടുങ്ങൂർ പുള്ളോലിൽ അനീഷിന് ആനയുടെ കൊമ്പ് കൊണ്ട് പരുക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page