ഇല്ലത്തുപറമ്പിൽ കുടുംബ കൂട്ടായ്മയുടെ ഒന്നാമത് വാർഷികവും രണ്ടാമത് കുടുംബ സംഗമവും
കാഞ്ഞിരപ്പള്ളി: ഇല്ലത്തുപറമ്പിൽ കുടുംബ കൂട്ടായ്മയുടെ ഒന്നാമത് വാർഷികവും രണ്ടാമത് കുടുംബ സംഗമവും കെ എം എ ഹാളിൽ നടന്നു. നൈനാർ പള്ളി ചീഫ് ഇമാo എ പി ഷിഫാർ മൗലവി ഉൽഘാടനം ചെയ്തു.ഗഫൂർ ഇല്ലത്തു പറമ്പിൽ അധ്യക്ഷനായി. നജീബ് ഇല്ലത്തുപറമ്പിൽ, റംഷിൽ, ഇക്ബാൽ ഇല്ലത്തുപറമ്പിൽ ‘ജാസർ നാസർ, ഇ എസ് മുഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.മുതിർന്ന അംഗങ്ങളെ മെമൻ റ്റോ നൽകി ആദരിച്ചു. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ മൽസരങ്ങളും സ്നേഹവിരുന്നും മെഡിക്കൽ ക്യാമ്പും നടത്തി.
ചിത്രവിവരണം: ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം എ പി ഷിഫാർ മൗലവി ഉൽഘാടനം ചെയ്യുന്നു