നിക്ഷേപ തട്ടിപ്പ്: പൊടിമറ്റം അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെമെൻ്റ് സൊസൈറ്റി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി:പൊടിമറ്റം അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെമെൻ്റ് സൊ സെറ്റി സെക്രട്ടറി ഹനീഫാ യെ കാഞ്ഞിരപ്പള്ളി കോടതി റിമാൻ്റ് ചെയ്തു.
കോൺഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡണ്ടും പാറത്തോട് പഞ്ചായത്തിൻ്റെ മുൻ വൈസ് പ്രസിഡണ്ടുമാണു് ഹനീഫ .
ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് കാഞ്ഞിരപള്ളി സ്വദേശികളായ ആറുപേരിൽ നിന്നും ഇയാൾ മുൻകൈയെടുത്ത് ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. രണ്ടു തവണ ഇവർക്ക് പലിശ നൽകിയെങ്കിലും പിന്നീട് പലിശയും മുതലുമില്ലാത്ത സ്ഥിതിയായി.ഇതോടെ നിക്ഷേപകർ പൊലീസിൽ രണ്ടു മാസം മുമ്പ് പരാതി നൽകുകയായിരുന്നു.എന്നാൽ സെക്രട്ടറി ഹനീഫ ഹൈ കോടതിയെ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചു വരികെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കുവാൻ ഹൈകോടതി ഉത്തരവ് നൽകി .ഇതിൻ പ്രകാരം കാഞ്ഞിരപ്പള്ളി സിഐ മുമ്പാകെ ഹാജരായപ്പോഴാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഹനീഫയെ റിമാൻറ്റ് ചെയ്യുകയായിരുന്നു. സൊസൈറ്റിയുടെ പ്രസിഡണ്ട് ഇപ്പോഴും ഒളിവിലാണ്.