ഇന്നത്തെ എം ജി യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍(19.04.2024)

ഓഫ് കാമ്പസ് പരീക്ഷാ കേന്ദ്രം

മെയ് മൂന്നിന് തുടങ്ങുന്ന ഓഫ് കാമ്പസ്(സപ്ലിമെൻററി,മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് കോട്ടയം ബസേലിയോസ് കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചു. വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റുകൾ ഏപ്രിൽ 29 മുതൽ പരീക്ഷാ കേന്ദ്രത്തിൽനിന്ന് വാങ്ങാം. ഫോൺ: 0481 2733665.

പരീക്ഷകൾക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംസിഎ(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെൻററി) ബിരുദ കോഴ്‌സിൻറെ പ്രോജക്ട് ഇവാല്യുവേഷൻ വൈവ വോസി പരീക്ഷകൾക്ക് മെയ് നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
മെയ് ഏഴു വരെ ഫൈനോടു കൂടിയും മെയ് ഒൻപതു വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശായുടെ വെബ്‌സൈറ്റിൽ.
………………………..

മെയ് 20ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എംഎ സിറിയക്(സിഎസ്എസ് – 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഏപ്രിൽ 30 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
മെയ് രണ്ടു വരെ ഫൈനോടു കൂടിയും മെയ് മൂന്നിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ/ പ്രോജക്ട് വൈവ

ആറാം സെമസ്റ്റർ ബിഎ വീണ സിബിസിഎസ്(2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് – മാർച്ച് 2024) പരീക്ഷകൾ തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിൽ ഏപ്രിൽ 29,30 തീയതികളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
…………………………

ആറാം സെമസ്റ്റർ ബി.എസ്.സി സൈക്കോളജി(സിബിസിഎസ് – 2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട് വൈവ പരീക്ഷകൾ ഏപ്രിൽ 22ന് തുടങ്ങും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

നവംബറിൽ നടത്തിയ എംബിഎ മൂന്നാം സെമസ്റ്റർ(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ ഓൺലൈനിൽ സമർപ്പിക്കാം.
……………………..

മൂന്ന്, നാല് സെമസ്റ്ററുകൾ എംഎ ഹിന്ദി, എംഎ സംസ്‌കൃതം സ്‌പെഷ്യൽ – ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ(പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2021 അഡ്മിഷൻ – ജുലൈ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ ഓൺലൈനിൽ സമർപ്പിക്കാം.
……………………..

രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(2017,2018 അഡ്മിഷൻ സപ്ലിമെൻററി, 2014,2015,2016 അഡ്മിഷൻ മെഴ്‌സി ചാൻസ് – ഓഗസ്റ്റ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ ഓൺലൈനിൽ സമർപ്പിക്കാം.
……………………..

മൂന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ്, മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെൻറ്, മാസ്റ്റർ സോഷ്യൽ വർക്ക്(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി – നവംബർ 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ ഓൺലൈനിൽ സമർപ്പിക്കാം.
……………………..

നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ ഓൺലൈനിൽ സമർപ്പിക്കാം.
…………………….

ജൂലൈയിൽ നടത്തിയ മൂന്നും നാലും സെമസ്റ്ററുകൾ എംഎ ഹിസ്റ്ററി(പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2021 അഡ്മിഷൻ റഗുലർ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ ഓൺലൈനിൽ സമർപ്പിക്കാം.
…………………….

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് പ്രോഗ്രാംസ് ആൻറ് റിസർച്ച് ഇൻ ബേസിക് സയൻസസ്(ഐഐആർബിഎസ്) ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ച വത്സര ഇൻറഗ്രേറ്റഡ് എം.എസ്.സി(സ്‌പെഷ്യലൈസേഷൻ: കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയൻസസ്, കമ്പ്യൂട്ടർ സയൻസ – ഫാക്കൽറ്റി ഓഫ് സയൻസ്) (സ്‌പെഷ്യലൈസേഷൻ: എൻവയോൺമെൻറൽ സയൻസ് – ഫാക്കൽറ്റി ഓഫ് എൻവയോൺമെൻറൽ ആൻറ് അറ്റ്‌മോസ്‌ഫെറിക് സയൻസസ്) (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് മൂന്നു വരെ ഐഐആർബിഎസ് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page