എരുമേലിയിൽ സമഗ്ര ജല വിതരണ പദ്ധതിയുടെ ഭാഗമായി വിവിധ ജോലികൾ ആരംഭിച്ചു

എരുമേലി: സമഗ്ര ജല വിതരണ പദ്ധതിയുടെ ഭാഗമായി എരുമേലി പഞ്ചായത്തിൽ എല്ലായിടത്തും വെള്ളം എത്തിക്കുന്ന നിർമാണ പ്രവർത്തങ്ങൾ കനകപ്പലം വാർഡിലും. വാർഡിൽ കരിമ്പിൻതോട് ഭാഗത്ത് റോഡിന്റെ വശം കുഴിച്ച് പൈപ്പ് സ്‌ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പണികൾ പൂർത്തിയാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. ഇതിന് ശേഷം ജല വിതരണ ട്രയൽ റൺ നടത്തും.അപാകതകൾ കണ്ടെത്തിയാൽ അവ പരിശോധിച്ച് പ്രശ്ന‌ം ഉടനടി പരിഹരിക്കും. തുടർന്ന് ജല വിതരണം ആരംഭിക്കും. ഒപ്പം ഗാർഹിക കണക്ഷൻ നൽകുന്നതിനുള്ള അപേക്ഷകളിൽ നടപടികൾ സ്വീകരിക്കും. ഇതിനിടെ പമ്പയാറിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. മുക്കൂട്ടുതറ എം.ഇ.എസ് കോളജിന് സമീപത്തെ പ്ലാന്റിൽ വെള്ളം ശുദ്ധീകരിക്കപ്പെടും. തുടർന്നാണ് പൈപ്പ് ലൈനുകൾ വഴി വിതരണം നടത്തുന്നതും. നിലവിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം ഇതിനോടകം നടക്കുന്നുണ്ട്. പമ്പയാറിലെ പെരുന്തേനരുവിയിൽ കെ.എസ്.ഇ.ബി യുടെ ഡാമിൽ നിന്നാണ് വെള്ളം കണ്ടെത്തുന്നത്. മഴക്കാലത്ത് മാത്രമാണ് ഈ ഡാമിലെ വെള്ളം വൈദ്യുതി ഉൽപ്പാദനത്തിന് എടുക്കുന്നത്. വേനലിൽ വൈദ്യുതി ഉൽപ്പാദനമില്ലാത്തതിനാൽ ജല വിതരണത്തിന് വെള്ളം സുലഭമാണെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page