സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു,
കൊച്ചി:ആറ് ദിവസങ്ങൾക്ക് ശേഷം ഇന്നലെയും വില വർധിച്ചിരുന്നു. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയർന്നത്.ഇന്നലെ 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 49000 ത്തിനു മുകളിൽ എത്തിയിരുന്നു.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49360 രൂപയാണ്.
ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്.
അന്താരാഷ്ട്ര സ്വർണവില ഏകദേശം 2171 ഡോളറിലാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5140 രൂപയിലെ മാണ് വ്യാപാരം നടക്കുന്നത്.