വനം വകുപ്പ് വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ.ജയന് സ്ഥലംമാറ്റം
കോട്ടയം: മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന വനം വകുപ്പ് വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ.ജയന് സ്ഥലംമാറ്റം. അച്ചടക്കനടപടിയുടെ ഭാഗമായി നിലമ്ബൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലേക്ക് മാറ്റിയാണ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടത്. അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസർ ഇ.ഡി. അരുൺ കുമാറിന് എരുമേലിയുടെ താൽക്കാലിക ചുമതല നൽകി.
നവംബറിലാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ, പമ്ബാ റേഞ്ച് എന്നിവിടങ്ങളിലെ ഒരു കൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ ജയനെതിരെ മുണ്ടക്കയം ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് പരാതി നൽകിയത്.