ജില്ലയില്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
ജില്ലയില്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
Image dummy
കോട്ടയം:മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ വ്യാജമദ്യം, പണം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധപ്രവര്‍ത്തികളും പരിശോധിക്കുന്നതിനായി 84 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടത്തും. ഒരു സംഘത്തില്‍ പൊലീസടക്കം നാലു പേരാണുള്ളത്.
പ്രചാരണങ്ങള്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി 36 ആന്റീ ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റുകള്‍, പൊതുയോഗങ്ങള്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിച്ചാണോ സ്ഥാപിച്ചതെന്നും സംഘടിപ്പിക്കുന്നതെന്നും സ്‌ക്വാഡ് പരിശോധിക്കും. ഒരു സംഘത്തില്‍ പൊലീസടക്കം അഞ്ചു പേരാണുള്ളത്.
അനധികൃത ഇടപാടുകളുടെ പരിശോധനകള്‍ക്കായി 54 ഫ്ളൈയിങ് സ്‌ക്വാഡും 24 മണിക്കൂറും സജ്ജമാണ്. ഒരു സംഘത്തില്‍ പൊലീസടക്കം അഞ്ചു പേരാണുള്ളത്. 36 വീഡിയോ സര്‍വൈലന്‍സ് സംഘങ്ങളെയും ഒന്‍പത് വീഡിയോ വ്യൂവിംഗ് സംഘത്തെയും നിയോഗിച്ചു. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി 10 അക്കൗണ്ടിങ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.