വാട്‌സ്ആപ്പിലെ വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
ഓരോ ദിവസവും നിരവധി വ്യാജ സന്ദേശങ്ങളാണ് സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ പലതും ശരിയാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണോ അതോ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ സംവിധാനമുണ്ട്. പിഐബി ഫാക്ട് ചെക്ക് മുഖാന്തരം ഇത് തിരിച്ചറിയാന്‍ സാധിക്കും.
ജോലി അവസരം, ലിങ്കുകള്‍, ചിത്രങ്ങള്‍, ഡോക്യൂമെന്റുകള്‍ തുടങ്ങിയ രൂപത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പ്രചരിക്കുന്നത് വ്യാജമാണോ അതോ ശരിയായ വാര്‍ത്തയാണോ എന്ന് തിരിച്ചറിയാന്‍ പിഐബി ഫാക്ട് ചെക്കിനെ ആശ്രയിക്കുന്നവര്‍ക്ക് ഇ-മെയില്‍ മേല്‍വിലാസം വേണം. കൂടാതെ സംശയം തോന്നുന്ന വാര്‍ത്തകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വോയ്‌സ് റെക്കോര്‍ഡുകള്‍ എന്നിവയും വ്യാജ വാര്‍ത്ത തിരിച്ചറിയുന്നതിന് അത്യാവശ്യമാണ്