മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരണം : ഒരു കോടി രൂപയുടെ ടെൻഡറായി
മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരണം : ഒരു കോടി രൂപയുടെ ടെൻഡറായി
മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 4-)o വാർഡിൽ പുത്തൻ ചന്തയിലെ പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നതിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും സംസ്ഥാന കായിക വികസന വകുപ്പ് മുഖേന 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽപ്പെടുത്തി 1 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ മാസം 25-)o തീയതി വരെ ക്വോട്ട് ചെയ്യാവുന്ന നിലയിലാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. സ്റ്റേഡിയം നവീകരിച്ച് ഉപയോഗപ്രദമാക്കുകയും, പ്രത്യേകം ഫുട്ബോൾ കോർട്ട്,വോളിബോൾ കോർട്ട്, അത് ലറ്റിക് ട്രാക്കുകൾ എന്നിവ നിർമിക്കുകയും ഡ്രെയിനേജ് സംവിധാനം, ഫെൻസിങ്ങ്, ടൈൽ പാകൽ, ഇലക്ട്രിക്കൽ വർക്കുകൾ മുതലായവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെൻഡർ ഉറപ്പിച്ച് പരമാവധി വേഗത്തിൽ സ്റ്റേഡിയം നവീകരണ യാഥാർത്ഥ്യമാക്കി കായിക താരങ്ങൾക്കും, യുവജനങ്ങൾക്കും പ്രയോജനകരമാക്കി വിവിധ കായികമേളകൾ അടക്കം നടത്തുന്നതിന് സ്റ്റേഡിയം സജ്ജമാക്കുമെന്നും, ഇതിന്റെ ഭാഗമായി മുണ്ടക്കയം ബൈപ്പാസിൽ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് നടപ്പാലം നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.