ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 12 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ
സ്ഥലങ്ങളിൽ മാർച്ച് 12 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പൂണോലിക്കൽ, അട്ടച്ചിറ, സി. എസ്. ഐ, എമറാൾഡ്, പുതുശ്ശേരി, പന്ത്രാണ്ടാം കുഴി, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നിറപറ, നിറനാഴി, ഡ്യൂറോ, ചേരിക്കൽ.എന്നീ
ട്രാൻസ്ഫോർമറുകളിൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേളൻകവല, എസ് എൻ ഡി പി മില്ലുകവല, പാപ്പാഞ്ചിറ 2, കോളനി അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ 12 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻറെ പരിധിയിൽ വരുന്ന മാലം പാലം, ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, ജേക്കബ് ബേക്കറി, തുരുത്തി പടി, കാലായിൽ പടി, കോളേജ്, പഴയിടത്ത് പടി ട്രാൻസ്ഫോമറുകളിൽ 9.30 മുതൽ 1 മണി വരെയും പത്തായക്കുഴി ട്രാൻസ്ഫോമറിൽ 1.30 മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.