ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് കോഴ്‌സ്
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ(ഐയുസിഡിഎസ്) ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വിദേശത്ത് ഉൾപ്പെടെ ആശുപത്രികളിൽ നഴ്‌സുമാരെയും ഡോക്ടർമാരെയും സഹായിക്കുന്ന അസിസ്റ്റൻറ് നേഴ്‌സ് തസ്തികയിലും കെയർ ഹോമുകളിൽ കെയർ ഗിവർ ആയും ജോലി ലഭിക്കാൻ കോഴ്‌സ് ഉപകരിക്കും.
മൂന്നു മാസത്തെ കോഴ്‌സിൽ ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്‌മെൻറും ലഭിക്കും. പ്രായപരിധിയില്ല. ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ ഏപ്രിൽ മൂന്നിന് സർവകലാശാലയിൽ ആരംഭിക്കും.
ഫോൺ: 9946299968, 8891391580, ഇ-മെയിൽ: iucdsmgu@mgu.ac.in