ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നു.
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. പി.എസ്.സി. നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ്.ടിയിൽ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലും ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, ഫിസിക്കൽ എജ്യൂക്കേഷൻ വിഷയങ്ങളിലെ അധ്യാപക തസ്തികയിലും എം.സി.ആർ.റ്റി. തസ്തികയിലുമാണ് ഒഴിവ്. സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ളവർ അപേക്ഷിച്ചാൽ മതി. വെള്ളക്കടലാസിൽ ബയോഡാറ്റയും യോഗ്യതാപ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അപേക്ഷ ഏപ്രിൽ 15ന് വൈകിട്ട് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി., കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ. 686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭ്യമാക്കണം. വിശദവിവരത്തിന് ഫോൺ: 04828-202751..