കാട്ടുതീയിൽ ഒറ്റപ്പെട്ട് നാട്ടിലിറങ്ങിയ കാട്ടു പോത്തിന്റെ കുട്ടിയെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.
കാട്ടുതീയിൽ ഒറ്റപ്പെട്ട് നാട്ടിലിറങ്ങിയ കാട്ടു പോത്തിന്റെ കുട്ടിയെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. മുണ്ടക്കയം: കാട്ടുതീയിൽ ഒറ്റപ്പെട്ട് നാട്ടിലിറങ്ങിയ കാട്ടു പോത്തിന്റെ കുട്ടിയെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. കൊമ്പുകുത്തി മേഖലയിൽ നിന്നും ഫയർ ലൈൻ തെളിയിക്കാൻ ഇറങ്ങിയ വനംവകുപ്പ് താൽക്കാലിക ജീവനക്കാരാണ് ഒറ്റപ്പെട്ട പോത്തിൻ കുട്ടിയെ കണ്ടത്. ഇവർ ഇതിനെ തീയിൽ പെടാതെ സംരക്ഷിച്ചു മാറ്റി വെള്ളം കൊടുക്കുകയായിരുന്നു. ഇവർ വനാതിർത്തിയുടെ വീട്ടിലേക്ക് പോയപ്പോൾ പോത്തൻകുട്ടിയും പിന്നാലെ കൂടുകയായിരുന്നു. പിന്നീട് പലതവണ വനാതിർത്തിയിൽ എത്തിച്ചെങ്കിലും ഇവരുടെ പിന്നാലെ പോത്തിൻകുട്ടി വീണ്ടും വീട്ടിലെത്തി. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി പോത്തിൻ കിടാവിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.