കടുവയെ കണ്ട് ഭയന്ന് ഓടി ടാപ്പിംഗ് തൊഴിലാളിയായ സ്ത്രിയ്ക്ക് പരിക്കേറ്റു
കടുവയെ കണ്ട് ഭയന്ന് ഓടി ടാപ്പിംഗ് തൊഴിലാളിയായ സ്ത്രിയ്ക്ക് പരിക്കേറ്റു. റ്റി ആർ&റ്റി ചെന്നാപ്പാറയിയിലാണ് സംഭവം. ചെന്നാപ്പാറ മണ്ണെങ്കിൽ സുബൈദ ( 47 ) ആണ് വീണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ടാപ്പിംഗ് ഡിവിഷനിലെ കാടുകൾ വെട്ടി തെളിയ്ക്കാൻ മറ്റ് തൊഴിലാളികൾക്ക് ഒപ്പമാണ് സുബൈദ പണിക്കിയെത്തിയത്. കാട് വെട്ടി തെളിച്ച് സുബൈദ എത്തിയത് റമ്പർ മരത്തിനിടെയിൽ കുറ്റിക്കാട്ടിൽ കിടക്കുന്ന കടുവയ്ക്ക് മുന്നിലാണ് സുബൈദയെ കണ്ട കടുവാ ശബ്ദമുണ്ടാക്കിയതോടെ സുബൈദ ഭയന്ന് അലമുറയിട്ട് ഓടി വീണു. തുടർന്ന് ഫോൺ വിളിച്ചും ശബ്ദമുണ്ടാക്കിയതോടെ സമീപ പ്ലോട്ടുകളിൽ നിന്നും തൊഴിലാളികൾ എത്തി സുബൈദയെ സമീത്തെ എസ്റ്റേറ്റ് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
ബൈറ്റ് സുബൈദ
മുമ്പ് എസ്റ്റേറ്റ് മേഖലയിലെ വിവിധ ഇടങ്ങളിൽ നിന്നും കാലികളെ വ്യാപകമായി കടുവ കൊന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മേഖലയിൽ കൂട് സ്ഥാപിച്ച് നാളുകളോളം കടുവയ്ക്കായി കാത്തിരുന്നു ,എന്നാൽ കടുവ കൂട്ടിൽ പെടാത്തതിനെ തുടർന്ന് വനം വകുപ്പ് തന്നെ കൂട് എടുത്തുകൊണ്ടുപോയി ദിനവും മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കടുവയുടെ ശബ്ദം കേൾക്കുന്നതായി തൊഴിലാളികൾ പറയുന്നു. ജീവനിൽ ഭയന്നാണ് എന്നും എസ്റ്റേറ്റിൽ തൊഴിലാളികൾ ടാപ്പിംഗിനും കളവെട്ടിനുമിറങ്ങുന്നത്.