മലയോര പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ
മലയോര പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ
മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, സംഘടനാ പ്രതിനിധികളുടെയും യോഗം മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗവ. ചീഫ് വിപ്പ്. ഡോ. എൻ ജയരാജ്, കോട്ടയം എഡിഎം ബീന പി. ആനന്ദ് കാഞ്ഞിരപ്പള്ളി തഹസിൽദാർ ശ്രീകല ജെ., മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ , പി. ആർ അനുപമ മറ്റ് ജനപ്രതികൾ, റവന്യൂ ഉദ്യോഗസ്ഥർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.