ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കിക്ക്‌ബോക്‌സിങ് ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ഇടുക്കി കണയങ്കവയല്‍ സ്വദേശിനി

ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കിക്ക്‌ബോക്‌സിങ് ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ഇടുക്കി കണയങ്കവയല്‍ സ്വദേശിനി

കുട്ടിക്കാനം: ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കിക്ക്‌ബോക്‌സിങ് ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ശ്രദ്ധേയയായി ഇടുക്കി കണയങ്കവയല്‍ സ്വദേശിനി . ഫെബ്രുവരി 7 മുതല്‍ 11 വരെ ഡല്‍ഹിയില്‍ ഐ ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ചുനടന്ന ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കിക്ക്‌ബോക്‌സിങ് ടൂര്‍ണമെന്റിലാണ് ഇടുക്കി കണയങ്കവയല്‍ സ്വദേശിനി നിമിഷ അജു സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. പഠനകാലം മുതല്‍ കിക്ക് ബോക്‌സിംഗ് പരിശീലിക്കുന്ന നിമിഷ മുമ്പ് യൂണിവേഴ്‌സിറ്റി, ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി , കേരളസ്റ്റേറ്റ് അമച്ചര്‍ കിക്ക്‌ബോക്‌സിങ് ഫെഡറേഷനു വേണ്ടി സ്റ്റേറ്റ് ലെവല്‍ , നാഷണല്‍ ലെവല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുകയും മെഡല്‍ നേടുകയും ചെയ്തു. തുടര്‍ന്നാണ് ഓപ്പണ്‍ഇന്ത്യ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലേക്ക് സെലക്ഷന്‍ കിട്ടിയത് . മാവേലിക്കര ഫിറ്റ്‌നസ് ഹബിലാണ് പരിശീലനം . നിലവില്‍ എച്ച് ഡി എഫ് സി ബാങ്കിലെ പി ബി ഓഫീസറാണ് ആണ് നിമിഷ അജു. കണയങ്കവയല്‍ അജു ജോസിന്റെയും ആന്‍സ,ി അജുവിന്റെയും മകളാണ്. നിബിയ അജുവാണ് സഹോദരി

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page