മഹാത്മാ ഗാന്ധി സർവകലാശാലയിലെ വനിതാ ഹോസ്റ്റലുകളിൽ റസിഡൻറ് ട്യൂട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
റസിഡൻറ് ട്യൂട്ടർ; കരാർ നിയമനം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ വനിതാ ഹോസ്റ്റലുകളിൽ റസിഡൻറ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രതിമാസ വേതനം 15000 രൂപ.
അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള സ്ത്രീകളെയാണ് പരിഗണിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കാൻ സന്നദ്ധരായിരിക്കണം.
ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം soada3@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി 24നകം അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ(www.mgu.ac.in). ഫോൺ: 0481 2733240