കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു
കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശി പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28)യാണ് ബാംഗ്ലൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. ആശിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. രാത്രിയിലായിരുന്നു അപകടം. അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ആശിഷിൻ്റെ സഹോദരൻ അലൻ ഒരു മാസം മുൻപാണ് രോഗബാധിതനായി മരണമടഞ്ഞത്. ആശിഷിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നുതന്നെ ഉണ്ടാകും എന്നാണ് വിവരം. സംസ്ക്കാരം പിന്നീട് നടക്കും.