അൾത്താര ബാലനായി വൈദികനൊപ്പം ദിവ്യബലിയിൽ ശിശ്രൂഷ ചെയ്യവേ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു
ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ കുർബാനയിൽ സംബന്ധിക്കവേ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു . ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിൽ പ്ലസ് വൺ ക്ലാസ്സിൽ പഠിക്കുന്ന, നരിവേലി നെല്ലാക്കുന്നേൽ പോളിന്റെ മകൻ മിലൻ പോൾ (17) ആണ് മരണപ്പെട്ടത്. പള്ളിയിൽ വച്ച് കുഴഞ്ഞു വീണ കുട്ടിയെ, കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും , ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
മാതാപിതാക്കൾക്കൊപ്പം രാവിലെ കുർബാനയിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു മിലൻ. ദേവാലയത്തിൽ അൾത്താര ബാലനായി വൈദികനൊപ്പം ദിവ്യബലിയിൽ ശിശ്രൂഷ ചെയ്യവേ, മാതാപിതാക്കളുടെ മുൻപിൽ കുഴഞ്ഞു വീഴുകയായാരുന്നു. ഉടൻ തന്നെ പ്രാഥമിക ശിശ്രൂഷ നൽകിയപ്പോൾ മിലൻ കണ്ണ് തുറക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പെട്ടെന്ന് മരണപെടുകയും ആയിരുന്നു.