സ്വകാര്യ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് പത്തോളം സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
മുണ്ടക്കയം ഈസ്റ്റ് : കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം മുണ്ടക്കയത്തെ സ്വകാര്യ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് പത്തോളം സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മുറിഞ്ഞ പുഴയ്ക്ക് സമീപം രാവിലെ 9 മണിയോടെയാണ് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.