ബാബരി ആവർത്തിക്കരുത് 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കുക എസ്ഡിപിഐ
ഗ്യാൻവാപി മസ്ജിദ്
ബാബരി ആവർത്തിക്കരുത് 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കുക എസ്ഡിപിഐ
കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെയും മുണ്ടക്കയം മേഖല കമ്മിറ്റി യുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധം കാഞ്ഞിരപ്പള്ളി ടൗണിൽ നടന്നു.
ഇന്ത്യൻ ഓയിൽ പമ്പിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ബസ്റ്റാൻ്റ് വഴി കുരുശുകവല ചുറ്റി പേട്ടക്കവലയിൽ സമാപിച്ചു.തുടർന്ന് നടന്ന സമാപന യോഗത്തിൽ സംസ്ഥാന സമിതിയഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ അൻസാരി പത്തനാട്, അബ്ദുൾ റഷീദ് മുക്കാലി, സുനീർ പാറക്കൽ, വിഎസ് അഷറഫ്, അലി അക്ബർ, മുഹമ്മദ് നൂഹ്തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു.