കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച പ്രസവവാര്‍ഡും ലാമിനാര്‍ ഓപ്പറേഷന്‍ തീയേറ്ററുകളുടെയും ഉദ്ഘാടനം ശനിയാഴ്ച
കാഞ്ഞിരപ്പള്ളി: രണ്ടു കോടിയിലേറെ രൂപ ചെലവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിർമ്മിച്ച മൂന്ന് ലാമിനാർ ഓപ്പറേഷൻ തീയേറ്ററുകളും ഒരു കോടിയിലേറെ രൂപ ചിലവിൽ നിർമ്മിച്ച പ്രസവവാർഡും ഫെബ്രുവരി മൂന്നിന് പകൽ 12.30ന് മന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യുമെന്നു് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് മണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു ആശുപത്രി വളപ്പിൽ പുതുതായി പണി തീർത്ത ആധുനിക സംവിധാനങ്ങടങ്ങിയ ഐസേ ലേസൻവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി ആറിന്ഓൺലൈനിലൂടെ ഉൽഘാടനം ചെയ്യുമെന്നും പറഞ്ഞു.ഗവ :ചീഫ് വിപ്പ് ഡോ: എൻ ജയരാജ് അധ്യക്ഷനായി. ആൻറ്റോ ആൻറ്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എസ് ശ്രീകുമാർ പദ്ധതിയെ കുറിച്ച് വിശദീകരിക്കും.ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ: നിഷ കെ മൊയ്തീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ എസ് പിള്ള, ഷാജി പാമ്പൂരി ,പി എം ജോൺ, ലതാ ഷാജ ൻ, ബി രവിന്ദരൻ നായർ, മിനി സേതുനാഥ്, ആൻറ്റണി മാർട്ടിൻ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.