ഇർഷാദിയാ അക്കാദമിയിൽ റിപ്പബ്ലിക് ദിനാഘോഷം
ഇർഷാദിയാ അക്കാദമിയിൽ റിപ്പബ്ലിക് ദിനാഘോഷം
മുണ്ടക്കയം: പുത്തൻചന്ത ഇർഷാദിയ അക്കാദമിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടത്തി.പ്രസിഡന്റ് അഷ്റഫ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഇർഷാദിയ ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫി ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഓരോ പൗരന്മാർക്കും റിപ്പബ്ലിക് ദിനാഘോഷങ്ങൾ സന്തോഷം നൽകുന്നതാണെന്നും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിന് ഓരോ പൗരന്മാരും മുന്നിട്ടിറങ്ങണമെന്നും ലിയാഖത്ത് സഖാഫി പറഞ്ഞു.ഹാജി കെ പി അബ്ദുസ്സലാം പതാക ഉയർത്തി. റിലീഫ് കിറ്റ് വിതരണം ഉദ്ഘാടനം പുത്തൻചന്ത മഹല്ല് പ്രസിഡന്റ് സുൽഫി നിർവഹിച്ചു. അജ്മീർ ഖാജാ കിറ്റ് വിതരണം അബ്ദുസമദ് നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിന് ലബീബ് അസ്ഹരി നേതൃത്വം നൽകി.ശാഹുൽ കരിങ്കപ്പാറ, റഫീഖ്, സലാഹുദ്ദീൻ, സഫുവാൻ, മുഹമ്മദ് സാദിഖ് എന്നിവർ റിപ്പബ്ലിക് ദിന പ്രോഗ്രാമിന് നേതൃത്വം നൽകി.