മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മുക്കുഴി ഭാഗത്ത് മേപ്പുറത്ത് വീട്ടിൽ രതീഷ് എം.സി (38) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ രാത്രി 7:00 മണിയോടുകൂടി എരുമേലി സ്വദേശിയായ മധ്യവയസ്സിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എരുമേലി എലിവാലിക്കര കവല ഭാഗത്ത് റോഡിൽ നിൽക്കുകയായിരുന്ന മധ്യവയസ്കനെ രതീഷ് ചീത്ത വിളിക്കുകയും മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.
ഇയാൾക്ക് മധ്യവയസ്കനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.