മുണ്ടക്കയം കോരുത്തോട്ടിൽ തീർത്ഥാടക വാഹനമിടിച്ച് ലോട്ടറി വില്പനക്കാരനായ കാൽനടയാത്രകൻ മരിച്ചു
മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട്ടിൽ തീർത്ഥാടക വാഹനമിടിച്ച് ലോട്ടറി വില്പനക്കാരനായ കാൽനടയാത്രകൻ മരിച്ചു. മുണ്ടക്കയം പുലിക്കുന്ന് ആലുങ്കൽ തടത്തിൽ മാത്യു ജോസഫ് ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കോരുത്തോട് അടുപ്പുകല്ലേപടിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കവേ നിയന്ത്രണംവിട്ട് വന്ന ശബരിമല തീർത്ഥാടക വാഹനം മാത്യുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഉടൻതന്നെ ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലാ മാർ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .