വോളിബോളിൻ്റെ ഈറ്റില്ലമായിരുന്ന കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ അക്കാദമിക്ക് രൂപമായി
കാഞ്ഞിരപ്പള്ളി
വോളിബോളിൻ്റെ ഈറ്റില്ലമായിരുന്ന കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ അക്കാദമിക്ക് രൂപമായി.
ദേശീയപാത 183 ൻ്റെ ഓരത്തായി കാഞ്ഞിരപ്പള്ളി പേട്ട കവലയ്ക്ക് സമീപത്തായി മൈക്കാ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ വളപ്പിൽ 20 ലക്ഷത്തോളം രൂപ ചെലവിൽ ആധുനിക സംവിധാനങ്ങളുള്ള വോളിബോൾ കോർട്ടും ഗാലറികളും നിർമ്മിച്ചു കഴിഞ്ഞു.ജനുവരി 20 ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് വി യു ഷറഫലി ഇത് നാടിനു സമർപ്പിക്കും. ഉൽഘാടനത്തിനു ശേഷം ഈരാറ്റുപേട്ട സെൻറ്റ് ജോർജും കോഴഞ്ചേരി സെൻറ്റ് പീറ്റേഴ്സ് പുരുഷ ടീമുകളും ചങ്ങനാശേരി അസംപ്ഷനും കോട്ടയം സിക്സസ് വനിതാ ടീമുകളും പങ്കെടുക്കുന്ന പ്രദർശന മൽസരവുമുണ്ടാകും.ഏഷ്യയിലെ മികച്ച വോളി താരവും പൊലീസ് വകുപ്പിലെ ഉന്നത സ്ഥാനത്തു നിന്നും വിരമിക്കുകയും ചെയ്ത കാഞ്ഞിരപ്പള്ളി പൈനാ പള്ളിയിൽ പി എസ് അബ്ദുൽ റസാഖിൻ്റെ നേതൃത്വത്തിൽ പുരുഷൻമാർക്കും വനിതകൾക്കും വോളിബോളിൽ ഇവിടെ സ്ഥിരമായി പരിശീലനം നൽകുവാൻ ഇവിടെ അക്കാദമിക്ക് രൂപം നൽകിക്കഴിഞ്ഞു.
മധ്യതിരുവിതാംകൂറിലെ റബറിന്റെ
തലസ്ഥാനമായ കാഞ്ഞിരപ്പള്ളി ഒരു കാലത്ത് ഒട്ടേറെ വോളിബോൾ താരങ്ങൾക്ക് ജൻമം നൽകിയിരുന്നു.
പൊടിപാറിയനിരവധി വോളിബോൾ കോർട്ടുകൾ അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നു..കളിക്കളങ്ങൾ ഈ നാടിന്റെ ഓരോ
മുക്കിലും മൂലയിലും വരെ എവിടെ നോക്കിയാലും അന്ന് കാണാനുണ്ടാവും..ഈ കളിക്കളങ്ങളെ കുറിച്ചും കളിക്കാരെ കുറിച്ചുംനാൽക്കവലകൾ,ചായക്കടകൾ,ആളുകൾ കൂടുന്ന ഇടങ്ങളിൽ പോലും കളിക്കും കളിക്കാർക്കും ഒരു ഇടം
ഈ നാട് എന്നും നൽകിയിരുന്നു..1976ൽ സെന്റ് ഡൊമിനിക്സ് സ്കൂൾ ഗ്രൗണ്ടിൽ അവസാനമായി നടന്ന
ഓൾ ഇന്ത്യ വോളിബോൾ ടുർണമെന്റ് അടക്കം ഇവിടെ നടന്ന വോളിബോൾ മാമാങ്കങ്ങൾ വോളിയെ ഇഷ്ടപ്പെടുന്ന ആർക്ക് മറക്കാനാവില്ല. 1976ന് മുൻപ് കുരിശിങ്കൽ ഭാഗത്തെ
മൈതാനങ്ങളിലായിരുന്നു ഓൾ ഇന്ത്യ
വോളിബോൾ ടൂർണമെന്റുകൾ അക്കാലം കൂടുതലായി നടന്നിരുന്നത്, 1965 മുതൽ1975വരെ അവിടെ നടന്ന
ടുർണമെന്റുകളിൽ ഒരിക്കൽ ഗാലറി തകർന്ന് വീണ് അപകടം ഉണ്ടായതിനെ തുടർന്ന് സെന്റ് ഡൊമിനിക്സ് സ്കൂൾ ഗ്രൗണ്ടിലേക്ക് പിന്നീട് മത്സരങ്ങൾ മാറ്റുകയായിരുന്നു,ടി ഡി ജോസഫ് പപ്പൻ ( ഫാക്ട്) ഇന്ത്യൻ ഇന്റർനാഷണൽ അർജുന അവാർഡ്
ജേതാവ് ബൽവീന്ദർസിംഗ്, നിപ്പി മൊഹിന്ദർ,ചഞ്ചൽസിംഗ് (ബിഎസ്എഫ്) മൊഹിന്ദർസിംഗ്,ഇൻന്തർസിംഗ്, ബൽദേവ്സിംഗ്,ഹെംസിംഗ്(സർവീസ്) ജിമ്മിജോർജ്ജ്,ജോസ് ജോർജ്,ഗോപിനാഥ്,മൂസ, ദ്രോണാചാര്യ അവാർഡ് ജേതാവ്
ജെഇ ശ്രീധർ,അർജുന അവാർഡ് ജേതാവ്രാ മണറാവു,വീരവേലു,രാമലിംഗം നവാബ്ജാൻ,റിയാസ് അഹമ്മദ്
അസ്സാവുള്ള ഹുസൈൻ,(റെയിൽവേ)
കുട്ടികൃഷ്ണൻ,എംകെ മാനുവൽ
തുടങ്ങിയ പ്രഗത്ഭമതികൾ അരങ്ങ്
നിറച്ച നാടായിരുന്നു കാഞ്ഞിരപ്പള്ളി,
വെസ്റ്റേൺ റെയിൽവേ ടീമിനായി
അക്കാലം കാഞ്ഞിരപ്പള്ളിക്കാരായ
എം കെ മാനുവൽ,എം എസ് ബഷീർ
പൈനാപ്പള്ളി മുഹമ്മദലി, പ്രദീപ്,
കിഴക്കേത്തലക്കൽ സോജൻ,
എളൂക്കുന്നേൽ സെബാസ്റ്റ്യൻ ജോസ്
എന്നിവർ ഇവിടെ നടന്ന ഓൾ ഇന്ത്യ
മൽസരങ്ങളിൽ പങ്കാളികളായിട്ടുണ്ട്,
ഇവരുടെയൊക്കെ വോളിബോൾ
കളികളിൽ നിന്ന് ആവേശം കയറി
വോളി കളിക്കളങ്ങളിലേക്ക് ഇറങ്ങിയ
വോളിബോളിനെ നെഞ്ചിലേറ്റിയ
ഒരുപാട് കാഞ്ഞിരപ്പള്ളിക്കാരുണ്ട്..
ദേശിയ രാജ്യാന്തര താരങ്ങൾ ഈ
നാട്ടിലെ കളിക്കളങ്ങളിൽ ആരവം
തീർക്കുമ്പോൾ അവർക്ക് വേണ്ടി
കളിക്കളങ്ങൾക്ക് പുറത്തു ബോള്
പെറുക്കാൻ വരെ അക്കാലം ഓടി
നടന്നവരാണ് ഇവരിൽ പലരും,
വോളിബോളിനോടുള്ള ഇഷ്ടമാണ്
അവരെയെല്ലാം ദേശിയ രാജ്യാന്തര
താരങ്ങളാക്കി മാറ്റിയത്.
അവർ മറ്റുള്ളവരെപ്പോലെ തന്നെ
പിന്നീട് ഈ നാട്ടിലെ കളങ്ങളിൽ
താരങ്ങൾക്ക് ഒപ്പം കളം നിറഞ്ഞു
കളിച്ചിട്ടുമുണ്ട്,
ആരാധനയോടെ തങ്ങൾ ദൂരെ കണ്ട
താരങ്ങളോടൊപ്പം പിന്നീട് ഒന്നിച്ചു
കളിക്കാൻ അപൂർവ അവസരങ്ങൾ ലഭിച്ചതിൽ അബ്ദുൾ റസാഖിനെ
പ്പോലുള്ളവർ ഇന്നും ഏറെ ആവേശം
കൊള്ളുന്നുണ്ട്,
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച
വോളിബോൾ താരമായി ഒരുകാലത്ത്
തെരഞ്ഞെടുക്കപ്പെട്ട പി എസ് അബ്ദുൽ
റസാഖ് പൈനാപള്ളി, ഏഷ്യയിലെ
ഏറ്റവും വലിയ അറ്റാക്കറും ഏഷ്യൻ
ഗെയിൻസ്, കോമൺവെൽത് ഗെയിംസ് ഏഷ്യൻ ചാമ്പ്യാൻഷിപ്കളിൽ ഇന്ത്യൻ ടീമംഗവും ആയിരുന്നു അബ്‌ദുറസാഖ്
പൈനാപ്പള്ളി,
ടൈറ്റാനിയം ടീമിന്റെ കോച്ചായിരുന്ന
ശേഷം വിരമിച്ച പി എസ് മുഹമ്മദാലി
പൈനാപ്പളളി, കേരളയൂണിവേഴ്സിറ്റി
താരമായിരുന്ന കേരളപൊലീസിൽ
അവസാനം സൂപ്രണ്ടായി വിരമിച്ച
പി എസ് മുഹമ്മദ് കാസീം പൈനാപ്പള്ളി, സി പി ഐ എം നേതാവും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ
വി പി ഇസ്മായിൽ വലിയ കുന്നത്ത്, ബഷീർചുനക്കര
ബഷീർ മൂക്കിരിക്കാട്ടിൽ(റെയിൽവേ)
ശശി എബ്രഹാം പറമ്പിൽ, സോമനാഥൻ,
നിസാർ പടിഞ്ഞാറ്റയിൽ, ഒ എം റഹീം
ഓരായത്തിൽ, അബ്ദുൽ സമദ്
ആനക്കല്ല്, പരേതനായ കെ എ അബ്ദുല്ലത്തീഫ്
(കേരളാപോലീസ്) കെ എ മുഹമ്മദ്ഇഖ്ബാൽ,
(ടൈറ്റാനിയം),ഗ്രാമീണരുടെ സ്വന്തം
കളിക്കളങ്ങളുടെ പ്രിയ രാജാവ് ബിജു
ഇസ്മായിൽ ആനക്കല്ല്, തുടങ്ങിയ
കളിക്കളങ്ങളിൽ മാസ്മരികപ്രഭാവം
തീർക്കുന്ന എത്രയോ മികച്ച കളിക്കാർ,
കാഞ്ഞിരപ്പള്ളി എന്ന മലയോര നാട്
വോളിബോൾ രംഗത്തിന് സംഭാവന നൽകിയത് പറഞ്ഞാൽ തീരില്ല..
എളൂക്കുന്നേൽ ദേവസ്യാച്ചൻ,
(നാടിന്റെ ആദ്യത്തെ സംസ്ഥാനതാരം)
ചാക്കോച്ചൻ, കേരള യൂണിവേഴ്സിറ്റി
താരം വിജയൻ അഴകത്തടി ആനക്കല്ല്,
സെബാസ്റ്റ്യൻ ജോസ് എള്ളുക്കുന്നേൽ,
(ഇന്ത്യൻ റെയിൽവേസ്) ജെയിംസ്
എളൂക്കുന്നേൽ( വോളിബോൾ കോച്ച്)
രാജൻ(ഇന്ത്യൻതാരം) ,എം എസ് ബഷീർ,
(സ്റ്റേറ്റ് താരം) പി ജെ ജോസ്(സ്റ്റേറ്റ് താരം)
എം എ ജോർജ് (യൂണിവേഴ്‌സിറ്റി സ്റ്റേറ്റ് താരം) ചുനക്കര ബഷീർ(സ്റ്റേറ്റ്താരം)
സിറിയക്ക് ഈപ്പൻ,(സ്റ്റേറ്റ് താരം )
‘സോജൻ കിഴക്കേത്തലക്കൽ
കപ്യാർ സണ്ണി (സ്റ്റേറ്റ് താരങ്ങൾ)
കുന്നത്ത് ജോഷി, കുന്നത്ത് ബെന്നി,
കാരുവേലി സണ്ണി..
ഈ നാട്ടുകാരായ പ്രഗത്ഭമതികളുടെ
വോളിബോൾ താരങ്ങൾക്ക് കാഞ്ഞിരപ്പള്ളി ജന്മം നൽകിയിട്ടുണ്ട്.
പഴയ വോളിബോൾ കോർട്ടുകൾ
എല്ലാം കെട്ടിടങ്ങളായും വീടുകളായും
മാറിമറിഞ്ഞപ്പോൾ വോളിബോൾ
മാമാങ്കങ്ങൾക്കും വിധിയുടെ വിലങ്ങ് വീണപോലെ..
കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ
പി എസ് അബ്‌ദുൾ റസാഖി ൻ്റെ
നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയുടെ
വീറുറ്റ വോളിബോൾ ചരിത്രത്തിന് ഒരു
പുതുജീവൻ നൽകാൻ മൈക്ക ഇംഗ്ലീഷ്
മീഡിയം സ്കൂൾ ഇപ്പോൾ ശ്രമിക്കുന്നത്
ഇക്ബാൽ ഇല്ലത്തുപറമ്പിൽ