പി എസ് സി വിളിക്കുന്നു.. പ്ലസ്ടു ഉണ്ടോ…? പോലീസ് ആകാം.

പി എസ് സി വിളിക്കുന്നു.. പ്ലസ്ടു ഉണ്ടോ…? പോലീസ് ആകാം.

പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) തസ്തികയിലേക്കുള്ള വിജ്ഞാപനം PSC പ്രസിദ്ധീകരിച്ചു. കേരള പോലീസ് ജോലികള്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണിത്. കേരളത്തിലെ ഏഴ് ബറ്റാലിയനുകളിലും ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നവര്‍ വിജ്ഞാപനം പൂര്‍ണമായി വായിച്ച ശേഷം അപേക്ഷിക്കുക.

അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജനുവരി 31

പി.എസ്.സി ആയതിനാല്‍ അപേക്ഷാ ഫീസില്ല

Category Number: 593/2023

പ്രായം: 18 വയസ്സ് മുതല്‍ 26 വയസ്സ് വരെ.ഉദ്യോഗാര്‍ത്ഥികള്‍ 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
(സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)

യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.
കൂടാതെ മികച്ച ശാരീരിക യോഗ്യതയും വേണം.

ശാരീരിക യോഗ്യതകള്‍

ഉയരം: പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യഥാക്രമം 168 സെന്റീമീറ്റര്‍ കുറയാതെ ഉയരം ഉണ്ടായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 160 സെന്റീമീറ്റര്‍ ഉയരവും 76 സെന്റീമീറ്റര്‍ നെഞ്ചളവ് ഉണ്ടായിരിക്കേണ്ടതാണ്.

ആരോഗ്യവാനും മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകള്‍, വൈകല്യമുള്ള കാലുകള്‍, കേള്‍വിയിലും സംസാരത്തിലും ഉള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ ഇല്ലാത്തവരായിരിക്കണം.

നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റര്‍, 5 സെന്റീമീറ്റര്‍ വികാസവും.

കാഴ്ചശക്തി: ഓരോ കണ്ണിനും പൂര്‍ണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കാഴ്ച സംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തവരായിരിക്കണം.

ശമ്പളം
തിരഞ്ഞെടുക്കപ്പെട്ടാല്‍ മാസം 31,100 രൂപ മുതല്‍ 66,800 രൂപ വരെ ശമ്പളം ലഭിക്കും.
പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

തെരഞ്ഞെടുപ്പ് രീതി

1. OMR പരീക്ഷ
2. ഫിസിക്കല്‍
3. ഷോര്‍ട്ട് ലിസ്റ്റിംഗ്
4. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
5. വ്യക്തിഗത ഇന്റര്‍വ്യൂ

അപേക്ഷിക്കേണ്ട രീതി
ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവര്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page