മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ പണി കിട്ടുമെന്നോ…..? മോഷണക്കുറ്റം ആരോപിച്ച് പോലീസ് മർദ്ദിച്ച കേസിൽ ഇടപെട്ട ജനപ്രതിനിധിയെ ഭീഷണിപ്പെടുത്തി മുണ്ടക്കയം സി ഐ
മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ പണി കിട്ടും…? മോഷണക്കുറ്റം ആരോപിച്ച് പോലീസ് മർദ്ദിച്ച കേസിൽ ഇടപെട്ട ജനപ്രതിനിധിയെ ഭീഷണിപ്പെടുത്തി മുണ്ടക്കയം സി ഐ ഷൈൻ കുമാർ
മുണ്ടക്കയം:മോഷണക്കുറ്റം ആരോപിച്ച് പോലീസ് മർദ്ദിച്ച കേസിൽ ഇടപെട്ട ജനപ്രതിനിധിയെ മുണ്ടക്കയം സി ഐ ഷൈൻ കുമാർ ഭീഷണിപ്പെടുത്തിയതായി പരാതി. ഇത് സംബന്ധിച്ച് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോമി തോമസ് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. മർദ്ദനമേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചതും പ്രശ്നത്തെക്കുറിച്ച് പൂഞ്ഞാർ എംഎൽഎ യെ വിവരം ധരിപ്പിച്ചതും ജോമി തോമസ് ആയിരുന്നു. എംഎൽഎ സ്റ്റേഷനിലേക്ക് വിളിച്ചതിന് പിന്നാലെ സി ഐ വാർഡ് മെമ്പറെ വിളിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് വീടിന്റെ തിണ്ണയിൽ വെച്ച് ജോമി തോമസിനെ ആക്രമിച്ച കുറുനരിയെ ജോമി വെടിവെച്ചു കൊന്നിരുന്നു. പരോക്ഷമായ ഭീഷണിപ്പെടുത്തൽ പോലെ ഈ തോക്ക് കൈയിൽ ഉണ്ടോ എന്ന് ചോദിച്ചാണ് സി ഐ വിളിച്ചത്. തുടർന്ന് ഇരുവരും വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. മാത്രവുമല്ല മുണ്ടക്കയത്തെ സ്ഥാപനത്തിൽ നിന്നും മോഷണം പോയ തുകയിൽ ഒരുലക്ഷം രൂപ ജോമി തോമസിന് ലഭിച്ചതിന് തെളിവുണ്ടെന്ന് സി ഐ പറയുന്നതും.. പുറത്തുവന്ന വോയിസ് റെക്കോർഡിൽ ഉണ്ട്.