പരമ്പരാഗത കാനനപാതയിലൂടെ കടത്തി വിടാത്തതില്‍ പ്രതിഷേതിച്ച് എരുമേലി കാളകെട്ടിയില്‍ അയ്യപ്പഭക്തര്‍ പമ്പാവാലി – മുണ്ടക്കയം സംസ്ഥാന പാത ഉപരോധിച്ചു.
എരുമേലി : പരമ്പരാഗത കാനനപാതയിലൂടെ കടത്തി വിടാത്തതില്‍ പ്രതിഷേതിച്ച് എരുമേലി കാളകെട്ടിയില്‍ അയ്യപ്പഭക്തര്‍ പമ്പാവാലി – മുണ്ടക്കയം സംസ്ഥാന പാത ഉപരോധിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. മണ്ഡല പൂജകള്‍ക്ക് ശേഷം ശബരിമല ക്ഷേത്രനട അടച്ചതിനാല്‍ കാനനപാതയിലൂടെയുള്ള യാത്രയും വനം വകുപ്പ് അടച്ചിരുന്നു. എന്നാല്‍ ഇതറിയാതെ.അഴുത കടവ് കടന്ന് ചെന്ന അയ്യപ്പഭക്തരെയാണ് സമീപത്തുള്ള ചെക്ക് പോസ്റ്റില്‍ തടഞ്ഞത് . ഇതില്‍ പ്രതിഷേധിച്ചാണ് അയ്യപ്പ ഭക്തര്‍ തിരിച്ചെത്തി മുണ്ടക്കയം പാത ഉപരോധിച്ചത്. രണ്ട് മണിക്കൂറിലധികം അയ്യപ്പഭക്തര്‍ റോഡ് ഉപരോധിച്ചതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.