ആരോഗ്യവകുപ്പ് പരിശോധന. എരുമേലിയിലെ ഹോട്ടൽ പൂട്ടിച്ചു
എരുമേലി : ശബരിമല മണ്ഡല മകരവിളക്ക് സീസണ്‍ ഭാഗമായി എരുമേലിയിലെ പ്രധാന താവളങ്ങളായ എരുമേലി ടൗണ്‍, കൊരട്ടി, ഓരുങ്കല്‍ കടവ്, മുക്കൂട്ടുതറ, പമ്പാവാലി എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ വിതരണവും, കൈകാര്യവും ചെയ്യുന്ന 18 കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.ശുചിത്വ സംവിധാനങ്ങള്‍ പാലിക്കാതെയും. ശരിയായ രീതിയില്‍ മാലിന്യ സംസ്‌ക്കരണം നടത്താതെയും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രവര്‍ത്തിച്ചിരുന്ന എരുമേലിയിലെ ആന്ധ്ര ടിഫിന്‍ എന്ന ഹോട്ടല്‍ പൂട്ടിച്ചു. ഹെല്‍ത്ത് കാര്‍ഡ് എല്ലാ തൊഴിലാളികളും എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഖര, ദ്രവ മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിക്കണമെന്നും അറിയിച്ചു.എല്ലാ കടകളിലും വേസ്റ്റു ബിന്നുകള്‍ വെക്കണമെന്നും, ഇല്ലാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഒക അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡില്ലാതെയും, ശരിയായ രീതിയില്‍ മാലിന്യം സംസ്‌ക്കരിക്കാതെയും വ്യാപാരം നടത്തുന്ന 6 കടകള്‍ക്ക് നോട്ടീസ് നല്‍കി.