കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് സമീപം വാഹനാപകടം
കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപെട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു
കയറുകയായിരുന്നു. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാവാം
അപകടകാരണമെന്നാണ് കരുതുന്നത്.. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. കാഞ്ഞിരപ്പള്ളി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി
നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല