കണമല അട്ടി വളവിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
എരുമേലി: എരുമേലി പമ്പാ റോഡിൽ കണമല അട്ടി വളവിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.പമ്പയിൽ നിന്നും കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ റ്റി സി ബസും എരുമേലി ഭാഗത്ത് നിന്നും കണമല ഭാഗത്തേയ്ക്ക് കരിക്കുമായി വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.