ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അയ്യപ്പഭക്തൻ മരിച്ചു
ഈരാറ്റുപേട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അയ്യപ്പഭക്തൻ മരിച്ചു.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യപ്പഭക്തനാണ് മരിച്ചത്.
പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ (47) ആണ് മരിച്ചത്.
മേലുകാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു. പോണ്ടിച്ചേരിയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരായ വാഹനത്തിൽ ഉണ്ടായിരുന്നത്.
27 അയ്യപ്പഭക്തരാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. രാത്രിയായിരുന്നു അപകടം