തീക്കോയി മാർമല അരുവിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തീക്കോയി മാർമല അരുവിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് (22)ആണ് മരിച്ചത്. ഉച്ചയോടെ ഇവിടെയെത്തിയ 9 അംഗ സംഘത്തിൽപ്പെട്ട ആളാണ് മനോജ്.
ആഴമേറിയ കയത്തിൽ അകപ്പെട്ടാണ് മരണം. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും, ടീം എമർജൻസി, നന്മ കൂട്ടം പ്രവർത്തകരും സ്ഥലത്തെത്തി നടത്തിയ തെരച്ചലാണ് മൃതദേഹം കണ്ടെടുത്തത്.
കോയമ്പത്തൂർ നരേന്ത്യ ഭാഗത്ത് പെരിയ സ്വാമിയുടെ മകനാണ് മനോജ് കുമാർ. ഇവിടെ ഒരു കമ്പനിയിലെ ജീവനക്കാരാണ് ടൂറിസ്റ്റുകളായി സ്ഥലത്തെത്തിയത്.
കമ്പനി ജീവനക്കാരായ ആറു പുരുഷൻമാരും,മൂന്നു സ്ത്രീകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.മൃതദേഹംഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി