മാസങ്ങള്‍ക്കു മുമ്പ് ന്യൂസ് മുണ്ടക്കയം പുറത്തുകൊണ്ടുവന്ന മനുഷ്യകടത്ത് തട്ടിപ്പ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മുണ്ടക്കയം പോലീസ്. പ്രതിയെ കണ്ട് അമ്പരന്ന് പരാതിക്കാരും ഇമ്മിണി വല്യ പ്രതികളും
മാസങ്ങള്‍ക്കു മുമ്പ് ന്യൂസ് മുണ്ടക്കയം പുറത്തുകൊണ്ടുവന്ന മനുഷ്യകടത്ത് തട്ടിപ്പ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മുണ്ടക്കയം പോലീസ്. പ്രതിയെ കണ്ട് അമ്പരന്ന് പരാതിക്കാരും ഇമ്മിണി വല്യ പ്രതികളും
മുണ്ടക്കയം: മാസങ്ങള്‍ക്ക് മുമ്പ് ന്യൂസ് മുണ്ടക്കയം പുറത്തുകൊണ്ടു വന്ന ഇസ്രായേലിലേക്കുള്ള മനുഷ്യക്കടത്ത് കേസില്‍ പ്രതിയെ മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തു.പോലീസ് ഭാഷ്യമനുസരിച്ച് ….
വിദേശത്ത് ജോലി വിസയും, വിസിറ്റിംഗ് വിസയും നല്‍കാമെന്ന് വാ?ഗ്ദനം ചെയ്ത് പണം തട്ടിയക്കേസില്‍ ഒരാള്‍ പിടിയില്‍. സുല്‍ത്താന്‍ബത്തേരി, സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരക്കോടി രൂപയോളമാണ് ഇയാള്‍ കബളിപ്പിച്ച് തട്ടിയെടുത്തത്.
ഇയാള്‍ ന്യൂസിലന്‍ഡിലും, ഇസ്രായേലിലും ജോലി ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യില്‍ നിന്നും ഒരു കോടി അറുപത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്
എന്നാല്‍ ബാബു മാത്യുവിന്റെ അറസ്റ്റില്‍ പരാതിക്കാരുടെയും വസ്തുതകളറിയാവുന്നവരുടെയും അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല എന്നാണറിവ്. തട്ടിപ്പ് നടത്തിയെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ച വ്യക്തിയും ക്യാഷ് വാങ്ങിയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച വ്യക്തിയും കേസില്‍ നിന്നും എങ്ങനെ വഴിമാറിപോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
( ഇന്നലെ പോലീസ് മാധ്യമങ്ങള്‍ക്ക് ല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രസിദ്ധീകരിക്കുന്നത്)