കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി സുലു (26) വിനെയാണ് ചൊവ്വാഴ്ച വെെകീട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോടിമത നാലുവരിപാതയില്‍ വച്ചാണ് സുലുവും അമ്മയും ചേർന്നാണ് ബസിന്റെ ലൈറ്റ് അടിച്ചു തകർത്തത്. ഇവരുടെ അമ്മ നിലവിൽ ഒളിവിലാണ്. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തത്. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. കാറില്‍നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ഹെഡ്‌ലൈറ്റ് തകര്‍ത്തത്.