കുട്ടികളുടെ ഹരിത സഭയിൽ നൂതന ആശയങ്ങളുമായി മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ
കുട്ടികളുടെ ഹരിത സഭയിൽ നൂതന ആശയങ്ങളുമായി മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ.
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി 2023 നവംബർ 14 മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിൽ മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൂതന ആശയങ്ങളും പ്രോജക്ടുകളും ശ്രദ്ധേയമായി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹരിതാഭമാക്കാൻ ഉള്ള നൂതന ആശയമാണ് സോളാർ എക്കോ ഫ്രണ്ട്ലി മുണ്ടക്കയം സിറ്റി എന്ന പ്രോജക്ടിലൂടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അക്സ ഫാത്തിമ അവതരിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തെ നിർമാർജനം ചെയ്യാനുള്ള നൂതന ആശയമാണ് ഇക്കോ പ്ലാസ്റ്റിക് സോട്ടർ എന്ന പ്രോജക്ടിലൂടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ ആയ മുഹമ്മദ് അർഫിൻ,ഫർഹാൻ വഹാബ് എന്നവർ അവതരിപ്പിച്ചത്. വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻഡ് എന്ന പ്രോജക്ട് അവതരിപ്പിച്ചത് അനന്തകൃഷ്ണ പി.ബിനിഷ്, ആഷിൻ സോയി എന്ന വിദ്യാർത്ഥികളാണ്. സ്മാർട്ട് മുണ്ടക്കയം എന്ന മെഗാ പ്രോജക്ട് അവതരിപ്പിച്ചത് ആൻ മരിയ പീറ്റർ,നെഹ്‌ല ഫാത്തിമ എന്നീ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ ആണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേഖ ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീ. സി.ബി അനിൽ കുമാർ ആമുഖപ്രസംഗം നടത്തി. സിസ്റ്റർ ജിജി പുല്ലത്തിൽ എ. എം ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് ഷൽമാ ഡൊമിനിക് വികസന സ്റ്റാൻഡിങ് ചെയർപേഴ്സൺ ഷിജി ഷാജി ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സുലോചന സുരേഷ്, സെക്രട്ടറി ഷാഹുൽ അഹമ്മദ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്രട്ടറി ജോഷി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.