ന്യൂസ് മുണ്ടക്കയം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അഞ്ചാം വയസ്സിലേക്ക്
ന്യൂസ് മുണ്ടക്കയം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അഞ്ചാം വയസ്സിലേക്ക്
മുണ്ടക്കയം: മുണ്ടക്കയത്തെ ഒരേയൊരു ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മുണ്ടക്കയം അഞ്ചാം വയസ്സിലേക്ക്. അഞ്ചാം വയസ്സിലേക്കെത്തുമ്പോള്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളുമായാണ് ന്യൂസ് മുണ്ടക്കയത്തിന്റെ കുതിപ്പ്,രാഷ്ട്രീയ മത പരിഗണനകളില്ലാതെയുള്ള വാര്‍ത്താ സമീപനമാണ് ഇന്നും വായനക്കാര്‍ ഞങ്ങളെ നെഞ്ചോട് ചേര്‍ക്കുവാന്‍ കാരണം. പാറമട,ബ്ലേഡ് മാഫിയാ, വിസ തട്ടിപ്പ് കേസുകളിലും മതനേതൃത്വം പ്രതിക്കൂട്ടില്‍ വരുന്ന കേസുകളിലും ധീരമായ നിലപാട് എടുക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. മറ്റ് ചില മാധ്യമങ്ങലെ പോലെ ഒന്ന് കണ്ണടച്ചിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന പതിനായിരക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ വേണ്ടെന്നു വെച്ചിട്ടാണ് ജനപക്ഷത്തുനിന്നും നിലപാടുകളെടുത്തത് ഈ നിലപാട് ധാരാളം ശത്രുക്കള്‍ ഉണ്ടാകുന്നതിനും കാരണമായി.ഇന്നും ഞങ്ങളോട് വാര്‍ത്തയില്‍ സഹകരിക്കാത്ത രാഷ്ട്രീയ മത സംഘടനകള്‍ മുണ്ടക്കയത്തുണ്ട്. എന്നാല്‍ കേവലം പ്രസ്താവനകള്‍ക്കപ്പുറം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളാണ് വായനക്കാര്‍ക്ക് താല്പര്യമെന്നുള്ള തിരിച്ചറിവുള്ളതിനാല്‍ ഇത് ഞങ്ങള്‍ കാര്യമായിട്ടെടുക്കുന്നില്ല..നഷ്ടം അകന്നു നില്‍ക്കുന്നവര്‍ക്ക് മാത്രമാണ്… നൂറ്റിമുപ്പത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലായി അമ്പതിനായിരത്തിലധികം അംഗങ്ങളും മൂവായിരത്തിലധികം സബ് ക്രൈബര്‍ ഉള്ള യൂടൂബ് ചാനലും പതിനായിരം അംഗങ്ങളുള്ള ഫേസ് ബുക്ക് പേജുമാണ് ന്യൂസ് മുണ്ടക്കയത്തിന്റെ ശക്തി.വായനക്കാരുടെ എണ്ണമെടുത്താല്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ വിതരണം ചെയ്യുന്ന അച്ചടിമാധ്യമങ്ങളുടെ മൂന്നിരട്ടിവരുമെന്നുള്ളതും വസ്തുതയാണ്. ഇതിനെല്ലാം ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത് ഇന്നും കൂടെ നില്‍ക്കുന്ന പ്രിയ വായനക്കാരോട് മാത്രമാണ്.. അഞ്ചാം വര്‍ഷത്തില്‍ ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള എല്ലാ നിയമപരമായ ലൈസന്‍സുകളും സ്വന്തമാക്കിയാണ് ന്യൂസ് മുണ്ടക്കയത്തിന്റെ യാത്ര…