പൂഞ്ഞാർ മുതു കോരമലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി

കോട്ടയം: പൂഞ്ഞാർ മുതു കോരമലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി. രക്ഷാപ്രവർത്തകർ യുവാക്കളുമായി തിരിച്ചു. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമ്മൽ എന്നിവരാണ് വഴിയറിയാതെ കുടുങ്ങിയത്. മൊബൈൽ റേഞ്ച് ലഭിച്ചപ്പോൾ ഇവർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.
കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവർ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയെ തിരിച്ച് ഇറങ്ങുന്നതിനിടെ വഴിതെറ്റുകയായിരുന്നു. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page