കടയിൽ മദ്യവും ലഹരി വസ്തുക്കളും വിൽപ്പന നടത്തിയ ആൾ പിടിയിൽ
“കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ് സർക്കാർ ഹൈസ്കൂളിന് സമീപം കടയിൽ മദ്യവും ലഹരി വസ്തുക്കളും വിൽപ്പന നടത്തിയ ആൾ പിടിയിൽ. കുഴിമാവ് പാറക്കൽ ബേബിയാണ് മുണ്ടക്കയം പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മദ്യവും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നുണ്ടെന്ന് പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കടയിൽ നിന്നും 50 പായ്ക്കറ്റ് ഹാൻസും രണ്ട് കുപ്പി മദ്യവും പിടികൂടിയത്.