ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ടു വീട്ടിൽ ഷിബു പി.ബി (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ രാത്രി 9: 30 മണിയോടുകൂടി വീട്ടിൽ വച്ച് ഭാര്യയുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ജനലിൽ ഇരുന്ന വാക്കത്തിയെടുത്ത് ഇവരുടെ തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്,എസ്.ഐ ഗോപകുമാർ.സി.പി.ഓ മാരായ നൗഷാദ്,ബിനോ,ബിനു തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.