ചോറ്റി മസ്ജിദുല്‍ ഖാദിരിയ മുസ്ലിം ജമാ അത്തില്‍ നബിദിനാഘോഷവും മതവിഞ്ജാന സദസ്സും
ചോറ്റി മസ്ജിദുല്‍ ഖാദിരിയ മുസ്ലിം ജമാ അത്തില്‍ മതവിഞ്ജാന സദസ്സും
ചോറ്റി: നബിദിനാഘോഷങ്ങളുടെ ഭാഗമായി ചോറ്റി മസ്ജിദുല്‍ ഖാദിരിയ മുസ്ലിം ജമാ അത്തില്‍ സെപ്റ്റംബര്‍ 21 മുതല്‍ 24 വരെ മതവിഞ്ജാന സദസ്സും മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തും.മസ്ജിദ് അങ്കണത്തില്‍ നടത്തുന്ന മതവിഞ്ജാന സദസ്സില്‍ കെ എന്‍ എം നൗഷാദ് മൗലവി അല്‍ഹാദി,ഡോ ഹാഫിസ് ജുനൈദ് ജൗഹരി അല്‍ അസ്ഹരി,ഡോ ഹാഫിസ് ഷഫീഖ് ജൗഹരി കൊല്ലം,ഡോ പി എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം തുടങ്ങിയവര്‍ മതപ്രഭാഷണം നടത്തും. 24 ാം തിയതി ഉച്ചയ്ക്ക് ഒരുമണി മുതല്‍ മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാപരിപാടികള്‍ നടത്തും.28 ന് നബിദിന റാലി,അന്നദാന വിതരണം,മൗലീദ് പാരായണം എന്നിവ നടത്തും. വിവിധ പരിപാടികള്‍ക്ക് പ്രസിഡന്റ് സി കെ മുസ്തഫാ,ചീഫ് ഇമാം കെ എന്‍ എം നൗഷാദ് മൗലവി അല്‍ഹാരി,ഡോ,സുഹൈല്‍,മുഹമ്മദ് റഫീഖ് മൗലവി അല്‍കൗസരി,എം സി ഖാന്‍,ഷഫീഖ് കുന്നപ്പള്ളി,മുഹമ്മദ് സീതി,എം എം ഷറഫുദ്ദീന്‍,ഷാഹുല്‍ ഹമീദ്,റിയാസ് ചിറ്റടി,സിദ്ധീഖ് ചിറ്റടി, ബീരാൻ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് നബിദിനാഘോഷ കമ്മറ്റി കണ്‍വീനര്‍ കെ എ സലീം അറിയിച്ചു.